പാലിയേറ്റിവ് ശിൽപശാല ഇന്ന്

തിരൂർ: മലപ്പുറം വെസ്റ്റ് ജില്ലയിലെ പാലിയേറ്റിവ് പ്രവർത്തകരുടെ കൂട്ടായ്മയായ എം.ഐ.പിക്ക് കീഴിലുള്ള പാലിയേറ്റിവ് ക്ലിനിക്കുകളിലെ തെരഞ്ഞെടുത്ത പ്രതിനിധികൾക്കുള്ള ഏകദിന ശിൽപശാല വ്യാഴാഴ്ച തിരൂർ നൂർലേക്കിൽ നടക്കും. പാലിയേറ്റിവ് നയനിലപാടുകൾ, രോഗി പരിചരണം, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസിക രോഗി പരിചരണം, വിദ്യാർഥി പാലിയേറ്റിവ് കൂട്ടായ്മ തുടങ്ങിയവ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും. പാലിയേറ്റിവ് രംഗത്തെ പ്രമുഖർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.