വിദേശത്ത്​ നിന്ന്​ 20 കോടി തട്ടി മുങ്ങിയയാൾ പിടിയിൽ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പാലക്കാട് കുമരനെല്ലൂർ സ്വദേശി പിടിയിലായത് പട്ടാമ്പി: യു.എ.ഇയിൽനിന്ന് 20 കോടിയോളം രൂപ തട്ടി മുങ്ങിയയാളെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസിന് പലരിൽ നിന്നായി പണം വാങ്ങിയ പാലക്കാട് കുമരെനല്ലൂർ തൊഴാമ്പുറത്ത് സനൂപാണ് (30) പിടിയിലായത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പട്ടാമ്പി സി.െഎ പി.വി. രമേഷ്, സൈബര്‍ പൊലീസ് സംഘാംഗങ്ങളായ വിനീത്, ബിജു, ഗിരീഷ്, സനല്‍, ഷമീര്‍, പ്രകാശന്‍ എന്നിവരടങ്ങിയ സംഘ൦ പിടികൂടിയത്. സനൂപി​െൻറ കുടുംബത്തെ കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തൃത്താല പൊലീസ് രജിസ്റ്റർ ചെയ്ത കേസി​െൻറ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൂന്ന് വര്‍ഷം മുമ്പാണ് സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച് സനൂപ് യു.എ.ഇയിലെത്തിയത്. ഖത്തറിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കയറ്റി അയക്കുന്ന കൂട്ടുകച്ചവടം തുടങ്ങിയ ഇയാൾ ഇതിനായി പലരില്‍ നിന്നും 20 കോടിയോളം രൂപ വാങ്ങി. ഇടനിലക്കാര്‍ വഴിയാണ് കച്ചവടം ചെയ്തത്. എന്നാല്‍, കച്ചവടത്തിനിറക്കിയ പണവുമായി ഇടനിലക്കാരനായ ഇറാഖ് സ്വദേശി മുങ്ങിയെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടതോടെ സനൂപ് നാട്ടിലേക്ക് മുങ്ങി. പിന്നീടാണ് ഇയാളെയും കുടുംബത്തെയും കാണാതാവുന്നത്. എടപ്പാള്‍, ചങ്ങരംകുളം, വടകര, കോഴിക്കോട് സ്വദേശികളിൽനിന്നെല്ലാം പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി നഷ്ടപ്പെട്ട ചങ്ങരംകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴോളം പേര്‍ സമാന പരാതിയുമായി ബുധനാഴ്ച പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി. പണം നല്‍കിയവരെല്ലാം സനൂപി​െൻറ സുഹൃത്തുക്കളാണ്. ഇവർ യു.എ.ഇയിലും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 23ന് നാട്ടിലെത്തിയ സനൂപ് ഭാര്യയും മക്കളുമായി മൂകാംബികയിലേക്കെന്നും പറഞ്ഞ് വീടു വിട്ടിറങ്ങുകയായിരുന്നു. ഫോണ്‍ ഓഫായതിനാല്‍ ആ വഴിക്കും അന്വേഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ആധാറുമായി ബന്ധപ്പെടുത്തി നടന്ന അന്വേഷണത്തില്‍ സനൂപി​െൻറ പേരില്‍ പുതിയ സിം കാര്‍ഡ് എടുത്തതായി കണ്ടെത്തി. ഇതില്‍ നിന്ന് വിളിച്ച ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുച്ചിറപ്പള്ളിയിലാണുള്ളതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.