ചട്ടിപ്പറമ്പിലെ മത്സ്യചന്തയിൽ കൗതുകമായി ഭീമൻ തിരണ്ടി

കൊളത്തൂർ: ചട്ടിപ്പറമ്പിലെ മൽസ്യചന്തയിൽ കഴിഞ്ഞ ദിവസം വിൽപനക്കെത്തിയ ഭീമൻ തിരണ്ടി കൗതുകമായി. 80 കിലോയിലധികം തൂക്കമുണ്ടായിരുന്ന തിരണ്ടി കഷ്ണങ്ങളാക്കി വിൽപനക്ക് വെച്ചപ്പോൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. തിരണ്ടി ഭീമനെ കാണാനും ആളുകൾ ഒാടിയെത്തി. ചട്ടിപ്പറമ്പിൽ ദിവസവും ഉച്ചക്ക് ശേഷം ആരംഭിക്കുന്ന മത്സ്യചന്തയിൽ താരതമ്യേന വില കുറവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം ആദ്യം തുടങ്ങിയ ചന്ത ഇപ്പോൾ വിപുലമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മത്സ്യത്തിന് ആവശ്യക്കാരെത്തുന്നുണ്ട്. photo kolathur fish: ചട്ടിപ്പറമ്പിലെ മത്സ്യചന്തയിൽ വിൽപനക്കെത്തിയ ഭീമൻ തിരണ്ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.