കനത്ത മഴ; കാർഷികമേഖലയിൽ 3.7 കോടിയുടെ നഷ്​ടം

കുഴൽമന്ദം: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത കനത്ത മഴയിൽ കാർഷികമേഖലയിൽ 3.7 കോടി രൂപ നാശനഷ്ടം ഉണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കൂടുതൽ കെടുതി സംഭവിച്ചത് നെൽകൃഷിക്കാണ്. 1464 ഹെക്ടർ വിളവടുക്കാൻ പാകമായ പാടങ്ങളാണ് കനത്ത മഴയിൽ നശിച്ചത്. 54,705 കുലച്ച വാഴകളും നശിച്ചു. നഷ്ടത്തി‍​െൻറ തോത് എണ്ണത്തിൽ: വാഴ-60,540 (കുലക്കാത്തത്), തെങ്ങ് --762 (കായഫലം ഉള്ളത്), 50 (കായഫലം ഇല്ലാത്തത്), കമുക്-650 (കായഫലം ഉള്ളത്), 100 (കായഫലം ഇല്ലാത്തത്), റബർ-1050. നഷ്ടത്തി‍​െൻറ തോത് ഇനിയും വർധിക്കാനാണ് സാധ്യത. പാടങ്ങളിൽനിന്നും വെള്ളം ഇറങ്ങാത്തതിനാൽ കൊയ്തെടുക്കാൻ പാകമായ നെല്ലുകൾ മുള വന്ന് നശിക്കുന്ന അവസ്ഥയാണുള്ളത്. വീണടിഞ്ഞ പാടങ്ങളിൽ യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാൻ ഏറെ പ്രയാസമാണുള്ളത്. നെല്ലുസംഭരണം രജിസ്േട്രഷൻ അവസാനിച്ചു; മുന്നൊരുക്കങ്ങളുമായി സപ്ലൈകോ കുഴൽമന്ദം: ഒന്നാംവിള നെല്ലുസംഭരണം സപ്ലൈകോ ആരംഭിച്ച കർഷകരുടെ ഓൺലൈൻ രജിസ്േട്രഷൻ ബുധനാഴ്ച അവസാനിച്ചു. ജില്ലയിൽ 37,970 കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗസ്റ്റ് രണ്ട് മുതലാണ് രജിസ്േട്രഷൻ ആരംഭിച്ചത്. ഒക്ടോബോർ ഒന്ന് മുതൽ നെല്ലുസംഭരണം ആരംഭിക്കും. നെല്ല് അളന്നു പി.ആർ.എസ് സമർപ്പിച്ചാൽ ഒരാഴ്ചക്കുള്ളിൽ കർഷകർക്ക് സംഖ്യ ലഭിക്കും. ഇതിനായി ബാങ്ക് ഓഫ് ഇന്ത്യ, ജില്ല സഹകരണ ബാങ്ക് എന്നിവയുമായി ധാരണയായിട്ടുണ്ട്. എന്നാൽ, മില്ലുടമകൾ ഉന്നയിച്ച വിഷയങ്ങളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്ത് ധാരണയിൽ എത്തുമെന്ന് അധികൃതർ പറഞ്ഞു. ഒരു ക്വിൻറൽ നെല്ലിന് കൈകാര്യ ചെലവ് ഇനത്തിൽ 190 രൂപയിൽനിന്നും 214 രൂപയാക്കി ഉയർത്തി, അത് മുൻകാലത്തിൽ ലഭ്യമാക്കണമെന്നും 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി സർക്കാറിന് തിരികെ നൽകണമെന്നത് ഈ സീസൺ മുതൽ 64 കിലോയാക്കി കുറക്കണമെന്നുമാണ് മില്ലുടമകളുടെ അവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.