തൃക്കാവ് ദേവി പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

പൊന്നാനി: ഈ വർഷത്തെ തൃക്കാവ് ദേവി പുരസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകും. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റിന് സാമൂതിരി രാജ പുരസ്‌കാരം സമർപ്പിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവിന്ദ് ചന്ദ്രശേഖരൻ, ചേന്ദാസ് ശങ്കരൻ നമ്പൂതിരിപ്പാട്, നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി, അജിത് കൊളാടി, വാർഡ് കൗൺസിലർ അനുപമ മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തൃക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന നവരാത്രി ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. photo: tir mp2 ആലങ്കോട് ലീലാകൃഷ്ണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.