എം.എസ്​സി നഴ്​സിങ്​ പ്രവേശനം; ഒന്നാംഘട്ട അ​േലാട്ട്​മെൻറ്​ ഇന്ന്​

തിരുവനന്തപുരം: സർക്കാർ നഴ്സിങ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ/സഹകരണ നഴ്സിങ് കോളജുകളിലെയും പി.ജി നഴ്സിങ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മ​െൻറ് ലിസ്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മ​െൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് അതത് കോളജുകളിൽ ഒടുക്കേണ്ടതും അലോട്ട്മ​െൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട കോളജുകളിൽ ഹാജരായി 23ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടേണ്ടതാണ്. വിവരങ്ങൾക്ക് ഹെൽപ്ലൈൻ നമ്പർ: 0471–2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.