വിദ്യാർഥികളെ കയറ്റുന്നില്ല; ബസിനെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

മലപ്പുറം: വളാഞ്ചേരി--മൂർക്കനാട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് കാണിക്കുന്ന വിവേചനപരമായ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗതാഗതവകുപ്പും പൊലീസും ആർ.ടി.ഒയും നടപടി സ്വീകരിക്കണം. കെ.എൽ 55 ഡി 3915 എന്ന നമ്പറിലുള്ള സ്വകാര്യ ബസാണ് വിദ്യാർഥികൾ കയറുന്നത് ബലം പ്രയോഗിച്ച് തടയുന്നത്. പരാതി ശരിയാണെന്നും ചെക്ക് റിപ്പോർട്ട് സഹിതം നടപടികൾക്ക് മലപ്പുറം ആർ.ടി.ഒക്ക് സമർപ്പിച്ചിട്ടുണ്ടെന്നും തിരൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കമീഷനെ അറിയിച്ചു. നിയമ ലംഘനത്തിന് ഉചിതമായ നടപടി മലപ്പുറം ആർ.ടി.ഒ സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. നിയമ പ്രാബല്യമില്ലാത്ത താൽപര്യങ്ങൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഉത്തരവ് ഗതാഗത കമീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചു. ഡാജിഷ് ജോൺ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.