വീരശൈവ കുടുംബ സംഗമം 24ന് വണ്ടൂരിൽ

മലപ്പുറം: ഒാൾ ഇന്ത്യ വീരശൈവ മഹാസഭയുടെ ജില്ല കുടുംബ സംഗമം 24ന് രാവിലെ പത്തിന് വണ്ടൂർ അമ്പലപ്പടി പി.ആർ.ജി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ അംഗത്വ വിതരണവും പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും നടക്കും. പപ്പടനിർമാണം കുലത്തൊഴിലാക്കിയ 20,000 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഒാൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ല പ്രസിഡൻറ് പി.കെ. വേലായുധൻ, ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് ശശിധരൻ, കുഞ്ഞുട്ടി, ഗോപാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.