കോടിയേരി ഉൾപ്പെടെ നേതാക്കളുടെ ജീവന്​ ഭീഷണിയെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ട്​ ആൻറണിയുടെ സു​രക്ഷ വൈ കാറ്റഗറിയിലേക്ക്​ മാറ്റാമെന്ന്​

കോടിയേരി ഉൾപ്പെടെ നേതാക്കളുടെ ജീവന് ഭീഷണിയെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ആൻറണിയുടെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് മാറ്റാമെന്ന് തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജൻ, മുൻ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവരുൾപ്പെടെ നിരവധി നേതാക്കളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ഇവരുടെ സുരക്ഷ ശക്തമാക്കാനും ശിപാർശ. മുസ്ലിം, സംഘ്പരിവാര്‍ സംഘടനകളില്‍നിന്ന് ഭീഷണിയുള്ള കോടിയേരിക്കും ജയരാജന്മാര്‍ക്കും സെഡ്, െവെ പ്ലസ് സുരക്ഷ തുടരാൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ കേരളഘടകം ജോയൻറ് ഡയറക്ടര്‍ റാണി, സംസ്ഥാന ഇൻറലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് എന്നിവര്‍ പങ്കെടുത്ത സുരക്ഷാ അവലോകനസമിതി യോഗം ശിപാർശ ചെയ്തു. വിവിധ സംഘടനകളിൽനിന്നുള്ള ഭീഷണി നേരിടുന്ന പി. ജയരാജനെപ്പറ്റി ഇൻറലിജൻസ് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അദ്ദേഹത്തിന് ഇപ്പോഴുള്ള െവെ പ്ലസ് സുരക്ഷ തുടരാനാണ് ശിപാര്‍ശ. കോടിയേരിക്ക് സെഡ് കാറ്റഗറി സുരക്ഷയും ഇ.പി. ജയരാജന്‍ എം.എൽ.എക്ക് എക്സ് കാറ്റഗറി സുരക്ഷയും തുടരണമെന്നാണ് ശിപാര്‍ശ. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഭീഷണിയുള്ളതിനാല്‍ െവെ കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ബി.ജെ.പി നേതാക്കളായ എം.ടി. രമേശ്, സി.കെ. പത്മനാഭൻ, കെ. സുരേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രീയ എതിരാളികളില്‍നിന്ന് കടുത്ത ഭീഷണി നേരിടുന്നു. എക്സ് കാറ്റഗറി സുരക്ഷയുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖര​െൻറയും ഒ. രാജഗോപാല്‍ എം.എൽ.എയുടെയും യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം. സെഡ് കാറ്റഗറി സുരക്ഷയില്‍ കഴിയുന്ന മുൻ കേന്ദ്രമന്ത്രി എ.കെ. ആൻറണിക്ക് കടുത്ത ഭീഷണികളില്ലെന്നും സുരക്ഷ െവെ കാറ്റഗറിയിലേക്ക് മാറ്റാമെന്നും യോഗം ശിപാർശ ചെയ്തു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസി​െൻറ അന്വേഷണവുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ട്. എന്നാല്‍, മുല്ലപ്പള്ളിക്കൊപ്പം എക്സ് കാറ്റഗറി സുരക്ഷയുള്ള മുൻ കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, വയലാർ രവി എന്നിവർക്ക് സുരക്ഷ തുടരണം. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണനും സി.കെ. ശശീന്ദ്രനും മാവോവാദി ഭീഷണിയുണ്ടെന്ന് ഇൻറലിജന്‍സ് വ്യക്തമാക്കുന്നു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗം മാവോവാദി ഭീഷണിയും വിശദമായി ചര്‍ച്ചചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.