ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ അറസ്​റ്റിൽ

അരീക്കോട്: പലചരക്ക് കച്ചവടത്തി​െൻറ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ കിണറടപ്പൻ കൊഴുക്കൊടി വീട്ടിൽ അബ്ദുന്നാസറിനെയാണ് (42) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വലിയതോതിലുള്ള ലഹരി വസ്തുക്കളുടെ വിൽപന നടക്കുന്നതായി പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയുടെ കടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 170 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്ക് അബ്ദുന്നാസറി​െൻറ കടയിൽനിന്ന് ഹാൻസ് ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അരീക്കോട് എസ്.ഐ കെ. സിനോദ് പറഞ്ഞു. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ മറ്റൊരു മുറിയിലാണ് ഇയാൾ ഹാൻസ് പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. പൊലീസ് പരിശോധന നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ കിണറടപ്പൻ അങ്ങാടിയിൽവെച്ചാണ് പിടികൂടി അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.