ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

മക്കരപ്പറമ്പ്: ദേശീയപാത രാമപുരം നാറാണത്ത് പുണർപ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. വറ്റലൂർ നെച്ചിക്കുത്ത് പറമ്പ്പാടലാം കുന്നത്ത് സ്വദേശി വട്ടക്കൊള്ളി അബ്ദുന്നാസറി​െൻറ മകൻ അനസാണ് (16) മരിച്ചത്. ബുധനാഴ്ച രാത്രി എേട്ടാടെ പുണർപ്പ യു.പി സ്കൂളിനടുത്തെ വളവിലാണ് അപകടം. മലപ്പുറത്തുനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ച് അനസ് പിന്നിൽ വന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. നിർത്താതപോയ ലോറി നാട്ടുകാർ പിന്തുടർന്ന് മക്കരപ്പറമ്പിൽനിന്ന് പിടികൂടി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. അനസ് വിദ്യാർഥിയും മക്കരപ്പറമ്പ് അൽറഹ്മ -ടെക്സ്റ്റൈൽസ് ജീവനക്കാരനുമാണ്. കരിഞ്ചാപ്പാടി പൊരുന്നുമ്മലിലാണ് താമസം.- മാതാവ്: ഹഫ്സത്ത്. ഖബറടക്കം വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം വറ്റലൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. caption
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.