നടപടി തുടർന്നിട്ട്​ കാര്യമില്ലെന്ന്​ കോടതി; പി.യു.ചിത്രയുടെ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കി

നടപടി തുടർന്നിട്ട് കാര്യമില്ലെന്ന് കോടതി; പി.യു.ചിത്രയുടെ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കി െകാച്ചി: ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് മലയാളി കായിക താരം പി.യു. ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലെ നടപടികൾ ഹൈകോടതി തീർപ്പാക്കി. മീറ്റിൽ പെങ്കടുക്കാനുള്ള അവസരം ദുരുദ്ദേശ്യപരമായോ തെറ്റായോ ചിത്രക്ക് നിഷേധിച്ചെങ്കിലും ഹരജിയില്‍ നടപടിയുമായി മുന്നോട്ടുപോയിട്ട് ഇനി ഗുണമില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തീർപ്പാക്കിയത്. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ് അത്ലറ്റിക്സിലെ 1500 മീറ്ററിൽ കഴിഞ്ഞ ദിവസം ചിത്രക്ക് സ്വര്‍ണം ലഭിച്ചതായി ബുധനാഴ്ച കേസ് പരിഗണിക്കവേ അഭിഭാഷക അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി കഴിവുള്ള കായിക താരമാണ് ചിത്രയെന്ന് ഉത്തരവില്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനെ വാക്കാൽ വിമർശിക്കുകയും ചെയ്തു. കട്ടക്കില്‍ സ്വര്‍ണം ലഭിച്ച ചിത്ര മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യയായിരുന്നു. ഫെഡറേഷൻ അവരുടെ പ്രതീക്ഷയും മനോവീര്യവും നശിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷ​െൻറ ശക്തിയായി തുടർന്നും ചിത്ര ഉണ്ടാവണമെന്ന് ഉത്തരവിൽ പരാമർശിച്ച കോടതി, ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കുകയായിരുന്നു. ചിത്രയെ മത്സരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജൂലൈ 28നാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. അത്ലറ്റിക് ഫെഡറേഷൻ ഈ വിധി നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ചിത്ര കോടതിയലക്ഷ്യ ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.