മഴക്കെടുതികൾക്ക് അറുതിയില്ല: പള്ളിക്കുറുപ്പിൽ വീട് നിലം പൊത്തി; കുണ്ടംപൊട്ടി പാതയിലെ മണ്ണ് നീക്കിത്തുടങ്ങി

കല്ലടിക്കോട്: മുന്ന് ദിവസം നീണ്ട മഴക്ക് ശമനമായെങ്കിലും കെടുതിക്ക് അറുതിയായില്ല. കാരാകുർശ്ശി മേഖലയിൽ ചില ഭാഗങ്ങളിൽ നെൽപാടങ്ങളിൽ വെള്ളം താഴ്ന്നെങ്കിലും കൊയ്യാറായ നെൽപാടങ്ങളിൽ ഒന്നും കിട്ടാത്ത അവസ്ഥയാണുള്ളത്. 20 ഏക്കറിലധികം നെൽകൃഷിയാണ് മഴ വെള്ളത്തിൽ മുങ്ങി നശിച്ചത്. പള്ളിക്കുറുപ്പ് പാറോപ്പാടത്ത് പെരുമ്പുള്ളി മുഹമ്മദ് ഫൈസലി​െൻറ ഇരുനില കോൺക്രീറ്റ് വീട് തറയോട് ചേർന്ന് നിലം പൊത്തി. ഈ ഭാഗത്ത് ആറ് ഹെക്ടർ സ്ഥലത്ത് വെള്ളം കയറി. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിനടുത്ത് കുണ്ടംപൊട്ടി വട്ടപ്പാറ ഇഞ്ചിക്കുന്ന് പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയ സ്ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. റവന്യൂ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇഞ്ചിക്കുന്ന് മേഖലയിൽ മലയിടിഞ്ഞ് തകർന്ന വീടുകളിലെ താമസക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്ത് വെള്ളം കയറിയ വാഴ തോട്ടങ്ങൾ ചീയൽ ഭീഷണി നേരിടുകയാണ്. പടം: അടികുറിപ്പ്;file kalladikode karakurussi tottam കാരാകുർശ്ശിയിൽ വെള്ളം കയറിയ വാഴത്തോട്ടം 2. FILE KALLADIKODE KARAKURUSSI പുല്ലശ്ശേരിയിൽ നശിച്ച നെൽകൃഷി 3.FILE KALLADIKODE PALLIKURUPP1A പള്ളിക്കുറുപ്പിൽ തകർന്ന മുഹമ്മദ് ഫൈസലി​െൻറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.