അട്ടപ്പാടിയിലെ ഊരുകൾ പട്ടിണിയിലേക്ക്

അഗളി: കനത്ത മഴയെ തുടർന്ന് ഒറ്റപ്പെട്ട വനമേഖലയിലെ ആദിവാസി ഊരുകൾ പട്ടിണിയിലേക്ക്. പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന ഊരുകളാണ് പ്രധാനമായും ഒറ്റപ്പെട്ടത്. ഇവർക്കുള്ള ഭക്ഷണ സാധനങ്ങളും മറ്റും അഗളിയിലെ ഐ.ടി.ഡി.പി ഓഫിസിൽ ഉണ്ടങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ എത്തിച്ച് നൽകാനായിട്ടില്ല. സൈലൻറ് വാലി വനമേഖലയോട് ചേർന്നുകിടക്കുന്ന കുറുമ്പ ഊരുകളായ ആനവായ്, തുടുക്കി, തടിക്കുണ്ട്, കടുകുമണ്ണ, കിണറ്റുക്കര, ഗലസി, മുരുഗള, മേലേ ഭൂതയാർ, താഴെ ഭൂതയാർ എന്നിവയാണ് പൂർണമായും ഒറ്റപ്പെട്ടിട്ടുള്ളത്. കിണറ്റുകര ഊരുവാസികൾക്ക് പുറം ലോകത്തെത്താൻ ഏക ആശ്രയമായ തടിപ്പാലം മലവെള്ളത്തിൽ ഒലിച്ചുപോയി. ചിണ്ടക്കി വരെ മാത്രമാണ് മണ്ണ് നീക്കി ഗതാഗതം സാധ്യമാക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.