ബസ്​സ്​റ്റാൻഡ്​ സർക്കാർ ഭൂമിയിൽ നിർമിക്കണം ^എൽ.ഡി.എഫ്​

ബസ്സ്റ്റാൻഡ് സർക്കാർ ഭൂമിയിൽ നിർമിക്കണം -എൽ.ഡി.എഫ് തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ചെമ്മാട്ട് നിർമിക്കുന്ന ബസ്സ്റ്റാൻഡ് പൊലീസ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നിടത്ത് പണിയണമെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി നിർദേശിച്ചു. വ്യാപാരികൾക്കും യാത്രക്കാർക്കും സൗകര്യപ്രദമായിടത്താണ് സ്റ്റാൻഡ് വേണ്ടത്. മുമ്പ് ഗ്രാമപഞ്ചായത്ത് സ്വകാര്യവ്യക്തികളുടെ രണ്ട് സ്ഥലങ്ങളിൽ സ്റ്റാൻഡ് അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ നിർമാണ പ്രവൃത്തികൾ നടത്തിയതിനാൽ ബസുകളും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിച്ചതാണ്. സ്വകാര്യവ്യക്തികളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാതെ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ സറ്റാൻഡ് പൊലീസ് ക്വാർട്ടേഴ്സ് നിൽക്കുന്ന സ്ഥലം എറ്റെടുത്ത് നിർമിക്കണം. തദ്ദേശ സ്വയംഭരണ മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിക്കാനും എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. കെ. രാമദാസ്, സി.പി. നൗഫൽ, സി.ടി. ഫാറൂഖ്, സി.പി. ഗുഹരാജ്, മലയിൽ പ്രഭാകരൻ, ഇസ്മായിൽ താണിയൻ, നൗഫൽ തടത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.