മച്ചിങ്ങൽ ബൈപാസ്​: കുഴിയടക്കൽ ഡി.വൈ.എഫ്.ഐ തടഞ്ഞു

മലപ്പുറം: മുണ്ടുപ്പറമ്പ് മച്ചിങ്ങൽ ബൈപാസ് റോഡിലെ കുഴിയടക്കൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. ടാറും സിമൻറും ചേർക്കാതെ കല്ലും പാറമണലും ഉപയോഗിച്ച് കുഴിയടക്കുന്നത് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രവർത്തകർ എത്തിയത്. ടാറും സിമൻറും ചേർക്കാത്തതിനാൽ മഴപെയ്താൽ മണ്ണൊലിച്ചുപോയി ബാക്കിയാകുന്ന കല്ലിൽ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മഴമാറുന്ന മുറക്ക് റോഡ് ടാറിങ് നടത്താമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ ഉറപ്പുനൽകി. തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി. ഇല്യാസ്, മേൽമുറി മേഖല സെക്രട്ടറി സി. അയമു, സി.കെ. വിബീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.