ബിവറേജ്​ ആക്രമണ കേസിലെ മുങ്ങിയ പ്രതികൾ പിടിയിൽ

മലപ്പുറം: 2002ൽ മലപ്പുറം ബിവറേജ് ആക്രമിച്ച് ജീവനക്കാരെ പരിക്കേൽപിച്ച് പണവും മദ്യവും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലെന്ന് സൂചന. ജാമ്യത്തിലിറങ്ങി 15 വർഷമായി പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിഞ്ഞ രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷൻ കൊലയാളി സംഘാംഗങ്ങളാണ് ഇവർ. തിരുവനന്തപുരം കഠിനംകുളത്തെ തീരദേശമേഖലയിൽ ഇരുവരും ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മലപ്പുറം പൊലീസ് സ്പെഷൽ സ്ക്വാഡ് സ്ഥലത്തെത്തിയാണ് ഇരുവരെയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.