പ്രാര്‍ഥന സംഗമം

-----------------------------------നിലമ്പൂര്‍: ലോകത്ത് പീഡനമനുഭവിക്കുന്ന നിരാലംബരും അവശരുമായ ജനങ്ങള്‍ക്കായി സമൂഹം പ്രത്യേകം പ്രാര്‍ഥിക്കണമെന്നും പ്രാര്‍ഥന സത്യവിശ്വാസികളുടെ ആയുധമാണെന്നും സുന്നി യുവജന സംഘം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. നിലമ്പൂര്‍ ജില്ല ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സമസ്ത മുസാഅദ സ​െൻറര്‍ കേന്ദ്രകമ്മിറ്റി മമ്പാട് പുത്തന്‍പള്ളിയില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഒ. കുട്ടി മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അനുഗ്രഹ പ്രഭാഷണവും റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണവും നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സലീം എടക്കര, ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ഫൈസി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, കെ.ടി. കുഞ്ഞാന്‍, സഅദ് ഫൈസി, പി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, എ.പി. യാകൂബ് ഫൈസി, കെ.ടി. കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, കെ.കെ.എം. അമാനുല്ല ദാരിമി, അക്ബര്‍ മമ്പാട്, മജീദ് ചുള്ളിയോട്, സുബൈര്‍ കൂറ്റമ്പാറ, അബ്ദുല്‍ കരീം മമ്പാട്, ചെമ്മല നാണി ഹാജി എന്നിവർ സംബന്ധിച്ചു. പ്രാര്‍ഥന സംഗമത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. യൂസഫ് ആനപ്പാറയെ ചടങ്ങില്‍ ആദരിച്ചു. റോഹിങ്ക്യൻ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ലോകത്തി‍​െൻറ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ശാന്തിയും സമാധാനവും ഉണ്ടാവാന്‍ പ്രത്യേക പ്രാര്‍ഥന നടത്തി. 2- സമസ്ത മുസാഅദ സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എസ്.വൈ.എസ് ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.