വ്യാജ സീഡി വിൽപന: യുവാവ് അറസ്​റ്റിൽ

പത്തിരിപ്പാല: വ്യജ സീഡി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ലെക്കിടി പേരൂർ സ്വദേശി ഹരിദാസിനെയാണ് വിൽപനക്കിടെ പിടികൂടിയത്. പുതിയ സിനിമയുടെ സീഡികളും നീലച്ചിത്ര സീഡികളുമടക്കം പിടിച്ചെടുത്തു. അമ്പതോളം വ്യാജസീഡികൾ ഇയാളിൽനിന്ന് കണ്ടെടുത്തു. കോങ്ങാട് റോഡിൽ പത്തിരിപാല ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നാണ് ഇയാളെ തിങ്കളാഴ്ച വൈകീട്ട് മങ്കര എസ്.ഐ പ്രകാശ‍​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിരുവനന്തപുരം ആൻറി പൈറസി സെൽ വിഭാഗം നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. എ.എസ്.ഐ വേണു-, പൊലീസുകാരായ പ്രഭുദാസ്, ദേവരാജ്, ആൻറി പൈറസി സെൽ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.