ഒലിപ്പുഴ കരകവിഞ്ഞു; ജലനിധി പമ്പ് ഹൗസ് തകർച്ച ഭീഷണിയിൽ

കരുവാരകുണ്ട്: ഒലിപ്പുഴ നിറഞ്ഞതോടെ ജലനിധി പദ്ധതിയുടെ പമ്പ് ഹൗസും ട്രാൻസ്‌ഫോർമറും തകർച്ച ഭീഷണിയിൽ. കൽക്കുണ്ട് ചേരിപ്പടിയിലെ ഒലിപ്പുഴയോരത്തെ പമ്പ് ഹൗസും ട്രാൻസ്ഫോർമറുമാണ് ഭീഷണി നേരിടുന്നത്. പദ്ധതിക്കായി നിർമിച്ച കിണറിൽ വെള്ളമില്ലാത്തതിനാൽ 30 ലക്ഷം മുടക്കി കിണറിനടുത്ത് പുഴയിൽ ചെക്ക്ഡാം പണിതു. ഇതി​െൻറ ഭാഗമായി പുഴയുടെ ഇരുവശത്തും സംരക്ഷണ ഭിത്തിയും വന്നു. ഇതോടെ കാലവർഷത്തിൽ വെള്ളം ഉൾക്കൊള്ളാനാവാതെ പുഴ ഗതിമാറുകയായിരുന്നു. പമ്പ് ഹൗസിനടിയിലൂടെ ഒഴുകുന്ന വെള്ളത്തിൽ മണ്ണ് ഒലിച്ചുപോയതാണ് പമ്പ് ഹൗസിന് ഭീഷണിയുണ്ടാക്കിയത്. ഇതിന് തൊട്ടടുത്താണ് ട്രാൻസ്ഫോർമറുമുള്ളത്. ഇത് ഏതുസമയത്തും വീഴാവുന്ന അവസ്ഥയിലാണ്. Photo: ഒലിപ്പുഴ ഗതിമാറിയതിനെ തുടർന്ന് തകർച്ച ഭീഷണി നേരിടുന്ന ജലനിധിയുടെ ചേരിപ്പടിയിലെ പമ്പ് ഹൗസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.