clg200 മെഡിക്കൽ കോളജി​െൻറ വ്യാജരേഖ ചമച്ച്​ തട്ടിപ്പ്:​ പിന്നിൽ വൻ സംഘമെന്ന്​ സൂചന

മെഡിക്കൽ കോളജി​െൻറ വ്യാജരേഖ ചമച്ച് തട്ടിപ്പ്: പിന്നിൽ വൻ സംഘമെന്ന് സൂചന കോഴിക്കോട്: ഗവ. മെഡിക്കൽ കോളജി​െൻറ പേരിൽ വ്യാജരേഖ ചമച്ച് പ്രവേശന തട്ടിപ്പ് നടത്തിയതിനു പിന്നിൽ വൻ സംഘമെന്ന് സൂചന. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ വിദ്യാർഥിയിൽനിന്ന് തട്ടിയെടുത്തതാണ് ഇതിനകം പുറത്തുവന്നത്. മറ്റൊരാളും സംഘത്തി​െൻറ കെണിയിൽപ്പെെട്ടങ്കിലും പണം നഷ്ടമായിട്ടില്ലെന്നാണ് വിവരം. മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ് തട്ടിപ്പിനിരയായത്. ഇരുവരും തങ്ങൾക്ക് പ്രവേശനം ലഭിച്ചെന്ന് കാണിക്കുന്ന വ്യാജരേഖകളുമായി തിങ്കളാഴ്ച കോളജിൽ എത്തിയപ്പോയാണ് തട്ടിപ്പ് പുറത്തായത്. സീറ്റ് ഒഴിവുണ്ടോയെന്ന് ചോദിച്ച് രണ്ട് അപേക്ഷാർഥികൾ ഫോണിൽ ബന്ധപ്പെടുകകൂടി ചെയ്തതോടെ കോളജ് അധികൃതർ പൊലീസിന് പരാതി നൽകുകയായിരുന്നു. കോളജി​െൻറ ലെറ്റർപാഡ്, മുദ്ര എന്നിവ വ്യാജമായി നിർമിച്ചു എന്നുകാട്ടിയാണ് പൊലീസിൽ പരാതി നൽകിയതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് അയക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജിൽ കശ്മീർ വിദ്യാർഥിക്കായി സംവരണം ചെയ്ത ഒന്നാം വർഷ എം.ബി.ബി.എസ് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓഫിസിനെ കഴിഞ്ഞ 13ന് പ്രിൻസിപ്പൽ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, ഇൗ സീറ്റിൽ തിങ്കളാഴ്ച മൂന്നു ലക്ഷം രൂപ ഫീസടച്ച് കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയെന്ന് കാണിച്ച് മലപ്പുറം സ്വദേശിയായ വിദ്യാർഥി രേഖകൾ സഹിതം കോളജിലെത്തി. പ്രവേശനം നൽകിയിട്ടില്ലെന്ന് കോളജ് അധികൃതർ വ്യക്തമാക്കി പ്രവേശന അറിയിപ്പ് രേഖ പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പത്തനംതിട്ട സ്വദേശിയായ വിദ്യാർഥികൂടി വ്യാജരേഖയുമായി എത്തിയതോടെയാണ് തട്ടിപ്പി​െൻറ വ്യാപ്തി തിരിച്ചറിയുന്നത്. വിദ്യാർഥികൾ കുറ്റക്കാരല്ലെന്നും സ്വകാര്യ ഏജൻസിയുടെ െകണിയിൽ ഇവർ പെട്ടുപോവുകയാണ് ഉണ്ടായതെന്നുമാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. എം.ബി.ബി.എസ് പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജരേഖ തയാറാക്കിയ സംഘം വിദ്യാർഥിയോട് മൂന്നുലക്ഷം രൂപ ഡോ. സുമാൻ കുമാറി​െൻറ (ഡിപ്പാർട്മ​െൻറ് സി.പി എക്കൗണ്ട്) ബിഹാർ ബെഗുസരായിലുള്ള ഇന്ത്യൻ ബാങ്ക് ശാഖയിൽ അടക്കാൻ നിർദേശിക്കുകയായിരുന്നു. 6534014004 എന്നാണ് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തി നൽകിയത്. മാത്രമല്ല, റെഗുലർ ഫീസ് 27,500 രൂപ, ഹോസ്റ്റൽ ഫീസ് 56,000 രൂപ എന്നിവ ചേർത്ത് 83,500 രൂപയുടെ കോഴിക്കോട് മെഡിക്കൽ കോളജി​െൻറ പേരിൽ മാറാവുന്ന ഡി.ഡി എടുക്കാനും വ്യാജ അറിയിപ്പിൽ നിർദേശിച്ചിരുന്നു. പ്രവേശനത്തിന് െസപ്റ്റംബർ 18ന് എത്തുേമ്പാൾ െകാണ്ടുവരേണ്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച് അറിയിപ്പിൽ വിശദീകരിച്ചിരുന്നു. തട്ടിപ്പിന് എത്രപേർ ഇരകളായിട്ടുണ്ടെന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല. സീറ്റൊഴിവി​െൻറ കാര്യം പറഞ്ഞ് വാട്സ്ആപ്പിലും മറ്റും സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട് എന്നാണ് നിഗമനം. കോളജിൽ സീറ്റ് ഒഴിവുണ്ടെന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത കാണിക്കണമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രനും പൊലീസും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.