കൊച്ചിയിലും കോഴിക്കോട്ടും സൈബർ ഡോം പ്രാദേശിക കേന്ദ്രങ്ങൾ –മുഖ്യമന്ത്രി

കൊച്ചിയിലും കോഴിക്കോട്ടും സൈബർ ഡോം പ്രാദേശിക കേന്ദ്രങ്ങൾ –മുഖ്യമന്ത്രി തിരുവനന്തപുരം: കൊച്ചിയിലും കോഴിക്കോടും സൈബർ ഡോമി​െൻറ പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈടെക് കുറ്റകൃത്യങ്ങൾ തടയുന്നതിന് സൈബർ േഡാമി​െൻറ ഇടപെടലുകൾക്ക് ഫലപ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബർ ഡോമിന് ലഭിച്ച െഎ.എസ്.ഒ അംഗീകാരത്തി​െൻറ പ്രഖ്യാപനവും പുതിയ മൊബൈൽ ആപ്പി​െൻറയും വെബ് പോർട്ടലി​െൻറയും ഉദ്ഘാടനവും ശ്രീമൂലം ക്ലബിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നരവർഷത്തിനിടെ 150ലേറെ വെബ് ആപ്ലിക്കേഷനുകളും 20 മൊബൈൽ ആപ്ലിക്കേഷനുകളും സൈബർ ഡോം സുരക്ഷ ഒാഡിറ്റിങ് നടത്തിയിട്ടുണ്ട്. കാലം മാറിയതോടെ കുറ്റകൃത്യങ്ങളുടെ രീതിയിലും മാറ്റംവന്നിട്ടുണ്ട്. െഎ.ടി മിഷനും സേർട്ട്–കെയും സൈബർ ഡോമിനൊപ്പം ഹൈടെക് കുറ്റകൃത്യങ്ങളെ തടയുന്നതിന് കാര്യക്ഷമതയോടെ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ടെക്നോപാർക് സി.ഇ.ഒ ഋഷികേഷ് നായർ, ക്രൈംബ്രാഞ്ച് മേധാവി എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി ബി. സന്ധ്യ, െഎ.ജി മനോജ് എബ്രഹാം, അർജുൻ മോഹൻ എന്നിവർ സംബന്ധിച്ചു. കുട്ടികളിൽ സൈബർ അവബോധം വളർത്തുന്നതിനുള്ള മൊബൈൽ ആപ്, മൊബൈൽ ഫോൺ ഷോപ്പുകൾക്കും ടെക്നീഷ്യന്മാർക്കുമായി സൈബർ ഡോം വികസിപ്പിച്ചെടുത്ത വെബ് ആപ്ലിക്കേഷൻ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സൈബർ ഡോമി​െൻറ വിവിധ മേഖലകളിൽ മികവു പുലർത്തിയവർക്കുള്ള മെഡലുകളും സമ്മാനിച്ചു. കുട്ടികളുടെ സുരക്ഷിത ഇൻറർനെറ്റ് ഉപയോഗം സംബന്ധിച്ച് എസ്.പി സഞ്ജയ്കുമാർ ഗുരുഡിൻ രചിച്ച 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.