സി.ഐ.ടി.യു ഡിവിഷൻ കൺവെൻഷൻ

വടക്കഞ്ചേരി: സി.ഐ.ടി.യു വടക്കഞ്ചേരി ഡിവിഷൻ കൺവെൻഷൻ ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. സി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ചാമുണ്ണി, ഡിവിഷൻ സെക്രട്ടറി കെ. ബാലൻ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ആലത്തൂർ: എരിമയൂർ അന്നം ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കുഴൽമന്ദം സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് സൗജന്യമായി ഉച്ചഭക്ഷണ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. എസ്.ഐ വിജീഷ്, വി. രഘുനാഥൻ, ബാലചന്ദ്രൻ, സുരേഷ്, കോയു എന്നിവർ സംസാരിച്ചു. അറവ് മാലിന്യം തള്ളൽ പതിവാകുന്നു കുഴൽമന്ദം: കുഴൽമന്ദം കോട്ടായി റോഡിൽ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പെരിയപ്പാലം, ചുങ്കമന്ദം, മാത്തൂർ അഗ്രഹാരത്തിനു സമീപം പതിമൂന്നാം മൂച്ചി പ്രദേശങ്ങളിലാണ് കൂടുതലായും അറവ് മാലിന്യം തള്ളുന്നത്. ഇവ ഭക്ഷിക്കാൻ വരുന്ന നായ്ക്കളും യാത്രക്കാർക്ക് ഭീഷണിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.