രണ്ടിടങ്ങളിലായി 2.5 കിലോ കഞ്ചാവ് പിടികൂടി: ഒരാൾ പിടിയിൽ

പാലക്കാട്/ഒലവക്കോട്: രണ്ടിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടര കിലോ കഞ്ചാവ് പിടികൂടി. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച ബാഗിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്സൈസ് റേഞ്ചും ആർ.പി.എഫും നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, ആർ.പി.എഫ് കോൺസ്റ്റബിൾ സവിൻ, പ്രിവൻറീവ് ഓഫിസർമാരായ സജീവ്, രാജേഷ്കുമാർ, മുഹമ്മദ് ഷെരീഫ്, വിപിൻദാസ്, സന്തോഷ് കുമാർ, കെ. രാമചന്ദ്രൻ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ അഭിലാഷ്, മണികണ്ഠൻ, രാജീവ് എന്നിവർ പങ്കെടുത്തു. മറ്റൊരു കേസിൽ അരക്കിലോ കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി മണി (22) പിടിയിലായി. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. പറളി എക്സൈസ് സംഘം കൂട്ടുപാതയിൽ നടത്തിയ വാഹന പരിശോധനക്കിടെ ബസിൽനിന്ന് ഇറങ്ങി ഓടിയ പ്രതിയെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30നാണ് സംഭവം. പറളി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ കെ.എസ്. പ്രശോഭ്, പ്രിവൻറീവ് ഓഫിസർ ആർ. റിനോഷ്, സിവിൽ എക്സൈസ് ഇൻസ്പക്ടർമാരായ പി.എസ്. അബ്ദുൽ നവാസ്, എം.കെ. പ്രേംകുമാർ എന്നിവരായിരുന്നു സംഘത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.