പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് റീ ടെൻഡര്‍ നടപടിയായി

-പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സി​െൻറ നവീകരണ പ്രവൃത്തികള്‍ക്ക് റീ ടെൻഡര്‍ ക്ഷണിക്കാൻ സര്‍ക്കാര്‍ ഉത്തരവായി. ധനവകുപ്പി​െൻറ അനുമതിയെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് ടെൻഡർ നൽകിയ നിർമാണ കമ്പനിക്ക് യഥാസമയം നിർമാണം ആരംഭിക്കാൻ സാധിക്കാത്തതിനാലാണ് റീ ടെൻഡർ നടപടികൾ സ്വീകരിക്കാൻ കാരണം. പാലക്കാട് ഡിപ്പോ നവീകരണം തടസ്സപ്പെട്ടത് ഷാഫി പറമ്പിൽ എം.എൽ.എ സബ്മിഷനിലൂടെ രണ്ടുതവണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കേന്ദ്ര വിജിലന്‍സ് കമീഷ​െൻറ സര്‍ക്കുലര്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ തുക ലേലം കൈക്കൊള്ളുന്ന ആള്‍ പിന്മാറിയാല്‍ വീണ്ടും ടെൻഡര്‍ ചെയ്യണമെന്ന വ്യവസ്ഥ ഉണ്ടെന്നും റീ ടെൻഡര്‍ നടപടികള്‍ക്കായി ധനകാര്യ വകുപ്പി​െൻറ അനുമതി വാങ്ങണമെന്ന് സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു. ധനകാര്യവകുപ്പ് റീ ടെൻഡര്‍ നടത്തുന്നതിന് അനുമതി നൽകിയതിനെ തുടർന്ന് ഗതാഗതവകുപ്പ് സെക്രട്ടറി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് ടെൻഡര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ നിർദേശം നല്‍കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.