മഴക്കെടുതി; ജാഗ്രത നിർദേശവുമായി പൊലീസ്​

ആനക്കര: കനത്ത മഴയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന പ്രകൃതി ക്ഷോഭത്തിന് മുന്നൊരുക്കവുമായി പൊലീസ്. വകുപ്പി​െൻറ നിർദേശപ്രകാരം ജില്ലയിലെ തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകിയതായി എസ്.ഐമാർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഇടപെടാൻതക്ക സംവിധാനം ഇരു സ്റ്റേഷനുകളിലും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഇത്തരം അത്യാവശ്യഘട്ടങ്ങളിൽ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ജാഗ്രത പാലിക്കാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.