വിലമതിക്കാനാവില്ല, ഹസന്‍കോയ തങ്ങളുടെ ശേഖരണത്തിന്​

103 രാഷ്ട്രങ്ങളുടെ നാണയങ്ങളും കറൻസികളുമാണ് കൈവശമുള്ളത് പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ വ്യാപാരിയും മമ്പുറ൦ സ്വദേശിയുമായ വലിയപീടിയേക്കല്‍ ഹസന്‍കോയ തങ്ങളുടെ നാണയശേഖരത്തിന് വിലമതിക്കാനാവില്ല. 103 രാജ്യങ്ങളുടെ വ്യത്യസ്ത കാലഘട്ടത്തിലെ നാണയങ്ങളും കറന്‍സികളും സ്വന്തമാക്കിയ ഇദ്ദേഹത്തി​െൻറ ശേഖരത്തിന് അലങ്കാരമായി 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങളും സ്വർണം, വെള്ളി നാണയങ്ങളുമുണ്ട്. ഇവ സ്വന്തമാക്കാന്‍ നിരവധി രാജ്യങ്ങളാണ് ഈ 54കാരന്‍ സന്ദര്‍ശിച്ചത്. ചരിത്ര പഠിതാക്കള്‍ക്ക് ഉപകാരപ്രദമാകുംവിധമാണ് ആല്‍ബത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. ഓരോ ഭൂഖണ്ഡത്തിലെയും രാജ്യങ്ങളുടെ കറന്‍സികളും നാണയങ്ങളും വെവ്വേറെയായാണ് സംവിധാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരുടെ നാണയങ്ങളും മുഗൾ ചക്രവര്‍ത്തിമാരുടെ കാലത്തെ നാണയങ്ങളും അമൂല്യ നിധിയായാണ് സൂക്ഷിച്ചുപോരുന്നത്. നാണയങ്ങളുടെ തൂക്കം 33 കിലോ വരും. 30 വര്‍ഷത്തിലേറെയായി ഹസന്‍കോയ തങ്ങള്‍ നാണയശേഖരണം ആരംഭിച്ചിട്ട്. സാമൂതിരി രാജാവി‍​െൻറ കാലത്തെ കാശ് എന്ന നാണയമാണ് കൈവശമുള്ള ഏറ്റവും ചെറിയ നാണയം. ജില്ലയിലെ ന്യൂമിസ്‌മാറ്റിക് സൊസൈറ്റി ആജീവനാന്ത അംഗമാണ്. പടം. നാണയ, കറന്‍സി ശേഖരവുമായി ഹസന്‍കോയ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.