സമഗ്ര നെൽകൃഷി വികസനം: മാതൃകയായി മങ്കട കൃഷിഭവൻ

മങ്കട: സമഗ്ര നെൽകൃഷി വികസനം ലക്ഷ്യമാക്കി മങ്കട കൃഷിഭവൻ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 2017--18 വർഷത്തെ ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത് പാടശേഖരങ്ങളിലേക്കായി 200 ഏക്കർ കൃഷി സ്ഥലത്തേക്കുള്ള 'ഉമ' നെൽവിത്ത് വിതരണം ചെയ്തു. മണ്ണി​െൻറ അമ്ലത്വം ക്രമീകരിക്കാൻ 20 ടൺ കുമ്മായവും കർഷകർക്ക് നൽകി. കരനെൽ കൃഷി, തരിശുനില കൃഷി, ഒരുപ്പൂ, ഇരുപ്പൂ കൃഷി, സുസ്ഥിര നെൽകൃഷി വികസന പദ്ധതി, ഉൽപാദന ബോണസ്, ജൈവവള സബ്സിഡി, കൂലിചെലവ് സബ്സിഡി, സൂക്ഷ്മവള വിതരണം, ജൈവ കീടനാശിനി നിയന്ത്രണത്തിനായി ൈട്രകോ കാർഡ് വിതരണം തുടങ്ങിയ പദ്ധതിക്കായി 30 ലക്ഷം രൂപയുടെ സഹായമാണ് ഈ വർഷം വകയിരുത്തിയതെന്ന് മങ്കട കൃഷി ഓഫിസർ ജസീന പറഞ്ഞു. കഴിഞ്ഞ വർഷം തരിശുനിലത്ത് കൃഷിയിറക്കിയ കർഷകർ തുടർന്നും കൃഷിയിറക്കാൻ കൃഷി വകുപ്പി​െൻറ പ്രത്യേക സാമ്പത്തിക സഹായവും നൽകി. 10 വർഷമായി തരിശിട്ട കൂട്ടപാല പാടശേഖരത്ത് കൃഷിയിറക്കി. വർഷങ്ങളായി ഒന്നാം വിളയിറക്കാൻ മടിച്ചുനിന്ന വാലി പാടശേഖരവും ഈവർഷം നൂറുമേനി വിളവെടുത്തു. തരിശുനില കൃഷിയും രക്തശാലി, ഞവര തുടങ്ങിയ ഔഷധ ഗുണമേന്മയുള്ള നെല്ലിനങ്ങളും മറ്റും കൃഷിചെയ്യാൻ രംഗത്തുവന്ന ഗോൾഡ് സ്റ്റാർ ക്ലബ് ഈ രംഗത്ത് പുതിയ പ്രതീക്ഷയായി. യന്ത്രവത്കൃത നെൽകൃഷിയിൽ പ്രാവീണ്യം നേടിയിട്ടുള്ള പെൺകരുത്തും ശുഭപ്രതീക്ഷയായി മങ്കടയിലെ കാർഷിക മുന്നണിയുടെ മുൻനിരയിലുണ്ട്. മങ്കടയിൽ വയലിൽ കൃഷിയിറക്കുന്ന കർഷകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.