പൂക്കയിൽ മിച്ചഭൂമിയിലെ കുടുംബങ്ങളുടെ ദുരിതം പരിഹരിക്കണം

തിരൂർ: നഗരസഭ ആറാം വാർഡ് പൂക്കയിൽ മിച്ചഭൂമിയിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലമുള്ള ദുരിതത്തിന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളിയത്ത് റോഡിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് മലിനജലം കെട്ടിനിൽക്കുന്നതു മൂലം ദുരിതത്തിലായത്. രൂക്ഷമായ കൊതുകുശല്യം മൂലം രോഗഭീഷണിയിലാണ് കുടുംബങ്ങളെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് കെ.വി. ഹനീഫ പൂക്കയിൽ,- പരമേശ്വരൻ ഏഴൂർ,- ശശി അലാറ്റിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.