അഴുക്കുചാല്‍ ശുചീകരിച്ചു

കാളികാവ്: അവധി ദിനത്തില്‍ അഴുക്കുചാല്‍ ശുചീകരിച്ച് വിദ്യാർഥികളും യുവാക്കളും. തണ്ടുകോട് കുറുപൊയില്‍ റോഡിലാണ് റോഡ് വശത്തെ അഴുക്ക്ചാല്‍ ശുചീകരിച്ചത്. മഴ പെയ്താൽ തണ്ടുകോട് ഭാഗത്തേക്കുളള കയറ്റത്തുനിന്ന് വെള്ളം ഒഴുകിയെത്തി വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി തിങ്കളാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ പുറ്റമണ്ണ യൂനിറ്റ് കമ്മിറ്റി പ്രവര്‍ത്തകരുടെ കൂടെ എസ്.എഫ്.ഐ വിദ്യാര്‍ഥികളും ചേര്‍ന്നു. അഴുക്ക്ചാല്‍ നിർമിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പി. റമീസ്, ടി.സി. നൗഫല്‍, എം. ജസീല്‍, പി. മുഷ്താഖ്, വി.പി. ശബീബ്, പി.കെ. അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. തണ്ടുകോട് കുറുപൊയിലില്‍ നടന്ന അഴുക്കുചാല്‍ നവീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.