ദാവൂദി​െൻറ സഹോദരൻ പിടിച്ചുപറിക്കേസിൽ പിടിയിൽ

ദാവൂദി​െൻറ സഹോദരൻ പിടിച്ചുപറിക്കേസിൽ പിടിയിൽ മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമി​െൻറ സഹോദരൻ ഇഖ്ബാൽ കസ്കറിനെ പിടിച്ചുപറിക്കേസിൽ താനെ െപാലീസ് അറസ്റ്റുചെയ്തു. മുംബൈയിെല വീട്ടിൽനിന്നാണ് തിങ്കളാഴ്ച ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള താനെ െപാലീസിലെ പ്രത്യേക സ്ക്വാഡ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താനെയിലെ ഒരു ബിൽഡറോട് കസ്കർ നാലുമാസം മുമ്പ് പണവും ഫ്ലാറ്റുകളും ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. നാല് ഫ്ലാറ്റുകൾ നൽകിയെങ്കിലും കൂടുതൽ ഫ്ലാറ്റുകൾ വേണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേതുടർന്ന് ബിൽഡർ കസ്കറിനെതിരെ പരാതി നൽകുകയായിരുന്നു. ബിൽഡർക്കു ലഭിച്ച ഫോൺ കാൾ പിന്തുടർന്നാണ് കസ്കറുടെ വാസസ്ഥലം കണ്ടെത്തിയത്. 2003ൽ യു.എ.ഇയിൽനിന്ന് തിരിച്ചയച്ചതിനെ തുടർന്നാണ് കസ്കർ മുംബൈ നഗരത്തിൽ താമസമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.