വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പാലക്കാട്: കനത്ത മഴയെതുടർന്ന് ജില്ലയിലെ പ്രഫഷനൽ സ്ഥാപനങ്ങളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കലക്ടർ ഡോ. പി. സുരേഷ് ബാബു അവധി പ്രഖ്യാപിച്ചു. അട്ടപ്പാടി ചുരത്തിൽ ഗതാഗതം നിയന്ത്രിക്കാനും കലക്ടർ ഉത്തരവിട്ടു. കൺട്രോൾ റൂമുകൾ തുറന്നു പാലക്കാട്: കനത്ത മഴയെതുടർന്ന് ജില്ല ആസ്ഥാനത്തും മണ്ണാർക്കാട് താലൂക്ക് ഓഫിസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കൺട്രോൾ റൂമുകൾ തുറന്നതായി കലക്ടർ ഡോ. പി. സുരേഷ് ബാബു അറിയിച്ചു. ഫോൺ: 04912505309, 04924222397. മഴ പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പ്രശ്നങ്ങൾ കൺട്രോൾ റൂമുകളിൽ അറിയിക്കണമെന്നും കലക്ടർ നിർദേശിച്ചു. പ്രശ്നങ്ങൾ നേരിടാൻ സജ്ജരാകണമെന്ന് ജില്ല പൊലീസ് മേധാവിയും പൊലീസ് സേനക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.