ഒലവക്കോട് റെയിൽവേ സ്​റ്റേഷനിൽ 13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 13 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ഞായറാഴ്ച 13 കിലോ കഞ്ചാവ് പിടികൂടി. ഒരാൾ പിടിയിലായി. മലപ്പുറം തിരൂർ പറവണ്ണ സ്വദേശി മുണ്ടിപുരക്കൻ റഫീഖാണ് (22) പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡാണ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയത്. പ്രതിക്കൊപ്പമുണ്ടായിരുന്നവർ 11 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പ്രതിയിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ കഞ്ചാവിന് 25 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരൂർ പറവണ്ണയിൽ ഓട്ടോ തൊഴിലാളിയാണ് പിടിയിലായ റഫീഖ്. ഇയാളും സംഘവും ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപന നടത്തുകയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. രമേശ്, എക്സൈസ് ഇൻസ്പെക്ടർ എം. സുരേഷ്, പ്രിവൻറിവ് ഓഫിസർമാരായ എം. യൂനുസ്, കെ.എസ്. സജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ യാസർ അറഫാത്, ടി.കെ. മഹേഷ്, ആർ. ഉദയൻ, പി.ടി. ശിവപ്രസാദ്, ടി.ബി. ഉഷ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. നേരത്തേ 15.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.