വാളാംതോട് ജലവൈദ‍്യുത പദ്ധതി: ലക്ഷ‍്യം 7.5 മെഗാവാട്ട്

മലപ്പുറം ജില്ലയിലെ രണ്ടാമത്തെ പദ്ധതി നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാളാംതോട് ചെറുകിട ജലവൈദ‍്യുത പദ്ധതിയുടെ സർവേ പൂർത്തീകരിച്ചു. 2021ൽ കമീഷൻ ചെയ്യാൻ ലക്ഷ‍്യംവെക്കുന്ന പദ്ധതിക്ക് 39 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബി സിവിൽ വിഭാഗമാണ് കഴിഞ്ഞ ദിവസം സർവേ പൂർത്തീകരിച്ചത്. ചാലിയാറി‍​െൻറ പ്രധാന പോഷക നദികളിലൊന്നായ കുറുവൻ പുഴയുടെ ജലസമൃദ്ധി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് പദ്ധതി പ്രദേശം. പ്രകൃതിക്ക് കോട്ടം വരുത്താതെയുള്ള പദ്ധതിയാണ് ലക്ഷ‍്യമാക്കുന്നത്. ഉൽപാദന പ്രക്രിയക്ക് ശേഷം വെള്ളം പുഴയിലേക്കുതന്നെ ഒഴുക്കിവിടുന്നതിനാൽ കോഴിപ്പാറ വെള്ളച്ചാട്ടത്തി‍​െൻറ സ്വാഭാവികത നഷ്ടപ്പെടില്ലെന്ന് വൈദ‍്യുതി ബോർഡ് വിശദീകരിക്കുന്നു. വർഷത്തിൽ 7.5 മെഗാവാട്ട് വൈദ‍്യുതി ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. വൈദ‍്യുതി നിലമ്പൂർ സബ് സ്റ്റേഷനിലേക്ക് എത്തിച്ച് ഇവിടെനിന്ന് ലൈനിലേക്ക് കടത്തിവിടും. തോട്ടപ്പള്ളിയിൽ 101 മീറ്റർ നീളത്തിൽ തടയണ നിർമിച്ച് 605 മീറ്റർ വരുന്ന കനാൽ വഴി വെള്ളം സംഭരണിയിലെത്തിക്കും. ഇവിടെനിന്ന് 400 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് വഴി വെള്ളം പവർ ഹൗസിലെത്തിക്കും. രണ്ടര മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകൾ സ്ഥാപിക്കും. പദ്ധതിക്ക് ഒന്നര ഏക്കറോളം വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. 4.5 ഹെക്ടർ സ്വകാര‍്യഭൂമിയും ഏറ്റെടുക്കും. സർവേ വിവരങ്ങൾ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് കോഴിക്കോട് ഡിസൈൻ വിഭാഗത്തിന് കൈമാറി. വനഭൂമി വിട്ടുകിട്ടിയാൽ ഉടൻ ടെൻഡർ നടപടി പൂർത്തീകരിക്കും. വനഭൂമി വിട്ടുകിട്ടുന്നതിന് ഡി.എഫ്.ഒക്ക് അപേക്ഷ നൽകും. നിലമ്പൂർ നോർത്ത് വനം ഡിവിഷനിൽപ്പെട്ട ഭൂഭാഗമാണിത്. 2019ൽ നിർമാണം തുടങ്ങാനാണ് ലക്ഷ‍്യമിടുന്നത്. ആഢ‍്യൻപാറ കൂടാതെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ജലവൈദ‍്യുതി പദ്ധതിയാവുമിത്. രണ്ട് ജലവൈദ‍്യുത പദ്ധതിയും ചാലിയാർ ഗ്രാമപഞ്ചായത്തിലാണെന്ന പ്രത‍്യേകതയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.