ബി.ജെ.പി സ്​ഥാനാർഥിയെ ഇന്ന്​ പ്രഖ്യാപിച്ചേക്കും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ ബി.ജെ.പി തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. രണ്ട് ദിവസമായി സംസ്ഥാനകമ്മിറ്റി ചർച്ച നടത്തിവരികയാണ്. തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജില്ല ഘടകത്തിന് ലഭിച്ച സൂചന. മുതിർന്ന നേതാവിനെ രംഗത്തിറക്കാനും ആലോചനയുണ്ട്. ഞായറാഴ്ച മലപ്പുറത്ത് എൻ.ഡി.എ യോഗം ചേർന്നു. 22ന് വേങ്ങര വ്യാപാരഭവനിൽ എൻ.ഡി.എ മണ്ഡലം കൺവെൻഷൻ ചേരും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കം മുതിർന്ന നേതാക്കൾ പെങ്കടുക്കും. 27, 28 തീയതികളിൽ പഞ്ചായത്ത്തല കൺെവൻഷനുകളും ഒക്ടോബർ ഒന്നിന് ബൂത്ത്തല സമ്പർക്കവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.