വായനമത്സരം

കാരാട്: ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് എൽ.പി, യു.പി വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയൻറ് സെക്രട്ടറി പി.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെ യ്തു. പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല നേതൃ സമിതി കൺവീനർ പി. ഷാജി സമ്മാനം വിതരണം ചെയ്തു. എൽ.പി വിഭാഗത്തിൽ കെ. ധനുഷ്, ആയിഷ ഫിദ, സൂര്യ കിരൺ എന്നിവരും യു.പി വിഭാഗത്തിൽ ഗീതിക, ടി.കെ. ദേവിക, ദേവിക രാജേഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.