സി.പി.ഐ തൃക്കലങ്ങോട് ബ്രാഞ്ച് സമ്മേളനം

മഞ്ചേരി: പ്രഫ. ഗൗരി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് രാജ, രാമൻകുട്ടി, ബാബുരാജ് എന്നിവർ സംസാരിച്ചു. സമ്മേളനം യു. നാരായണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മരത്താണി- തിരുമണിക്കര റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, കൊടശ്ശേരിപ്പറ്റക്കുന്ന് കുടിവെള്ള പദ്ധതി ഉപയോഗ്യമാക്കുക എന്നിവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 60 വയസ്സായ പ്രവാസികൾക്കും ക്ഷേമനിധിയിൽ ചേരാൻ അവസരമുണ്ടാക്കണം: കേരള പ്രവാസി സംഘം പാണ്ടിക്കാട്: ഒറ്റത്തവണ അംശാദായം അടച്ചുകൊണ്ട് 60 വയസ്സുകാർക്കും ക്ഷേമനിധിയിൽ അംഗങ്ങളാകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം പാണ്ടിക്കാട് പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വർഷങ്ങളായി വിദേശങ്ങളിൽ കഴിയുന്ന പ്രവാസികളുടെ ഏക ആശ്രയമാണ് ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും. നിലവിൽ 60 വയസ്സ് തികഞ്ഞവർക്ക് ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള സൗകര്യമില്ല. ഇത് മാറണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസി പെൻഷൻ 500 രൂപയിൽനിന്ന് 2,000 രൂപയാക്കി ഉയർത്തിയ സർക്കാർ നടപടിയെ യോഗം സ്വാഗതം ചെയ്തു. കേരളത്തിലെ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം പാസ്പോർട്ട് ഓഫിസ് കോഴിക്കോട് പാസ്പോർട്ട് ഓഫിസുമായി ലയിപ്പിക്കാനുള്ള നീക്കത്തിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു. അതിനെതിരെ സമരങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. കേരള പ്രവാസി സംഘം മഞ്ചേരി ഏരിയ സെക്രട്ടറി കെ. ജവഹർ ഉദ്ഘാടനം ചെയ്തു. പി.കെ. മുബഷിർ, ശങ്കരൻ കൊരമ്പയിൽ, അസൈനാർ എന്നിവർ സംസാരിച്ചു. കെ. ബാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി അസൈനാർ കുന്നുമ്മൽ (പ്രസി.), സി.കെ. സലാം (വൈസ് പ്രസി.), ബാലൻ കുറ്റിക്കാട്ടിൽ (സെക്ര.), എൻ.കെ. ഷമീറലി (ജോ. സെക്ര.), ഷിഹാബ് മൂത്താലി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.