തൃശൂരിൽ പാളത്തിലേക്ക്​ മണ്ണ്​ ഇടിഞ്ഞുവീണു; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

തൃശൂരിൽ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീണു; റെയിൽ ഗതാഗതം തടസ്സപ്പെട്ടു തൃശൂർ: കനത്ത മഴമൂലം തൃശൂരിൽ റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകൾ തൃശൂരിലും സമീപ സ്റ്റേഷനുകളിലും നിർത്തിയിടുകയായിരുന്നു. ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. തൃശൂർ സ്റ്റേഷനിൽനിന്ന് 500 മീറ്റർ വടക്ക് മാറി കോട്ടപ്പുറം മേൽപാലത്തിന് സമീപം 20 അടി ഉയരത്തിൽനിന്നാണ് മണ്ണിടിഞ്ഞ് പാളത്തിലേക്ക് വീണത്. കിഴക്കുഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് ഇരുഭാഗത്തെയും പാളത്തിലേക്ക് വീഴുകയായിരുന്നു. ഇതോടെ എറണാകുളം–ബംഗളൂരു ട്രെയിൻ തൃശൂർ സ്േറ്റഷനിലും തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി ഒല്ലൂരിലും തിരുവനന്തപുരം–ബംഗളൂരു െഎലൻഡ് എക്സ്പ്രസ് ഇരിങ്ങാലക്കുടയിലും ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. പിന്നാലെ വന്നുകൊണ്ടിരുന്ന ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഒമ്പതരയോടെ ഷൊർണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, തൃശൂർ ഭാഗത്തേക്കുള്ള പാളത്തിൽനിന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് മണ്ണ് നീക്കിയത്. കിഴക്കുഭാഗത്തുനിന്ന് പാളത്തിലേക്ക് ശക്തമായി വെള്ളം ഒഴുകിക്കൊണ്ടിരുന്നത് മണ്ണ് നീക്കലിന് തടസ്സം സൃഷ്ടിച്ചു. ഉദ്ദേശിച്ച വേഗത്തിൽ മണ്ണ് നീക്കം ചെയ്യാനായില്ല. ഇതേത്തുടർന്ന് ഗുരുവായൂർ–എഗ്മൂർ, മംഗലാപുരം–തിരുവനന്തപുരം, േനത്രാവതി–കൊച്ചുവേളി, രാജറാണി എക്സ്പ്രസുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.