ലൈഫ്‌ ഭവനപദ്ധതിയിലെ അപാകത: പാണ്ടിക്കാട് പഞ്ചായത്ത്‌ അംഗങ്ങള്‍ക്ക് നാട്ടുകാരുടെ പഴി

പാണ്ടിക്കാട്‌: ലൈഫ്‌ ഭവനപദ്ധതിയുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചതോടെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വാർഡ്‌ അംഗങ്ങള്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടാതെ പോയ ഗുണഭോക്താക്കളുടെ പഴികേൾക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലൈഫ് ഭവനപദ്ധതിയുടെ പുതിയ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചത്. പദ്ധതിയുടെ ആദ്യ കരട്‌ പട്ടികയിൽ അർഹരായവരുടെയും അർഹത നേടാത്തവരുടെയും പേരുവിവരവും ലിസ്‌റ്റില്‍ ഇടം നേടാത്തതി​െൻറ കാരണം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ മാസം ചേർന്ന ഗ്രാമസഭകളില്‍ സമർപ്പിക്കുകയും അർഹതയുള്ളവർക്ക്‌ പരാതികള്‍ നല്‍കാന്‍ അവസരം നല്‍കുകയും ചെയ്‌തിരുന്നു. ഇതുപ്രകാരം അപേക്ഷ സമർപ്പിച്ച ശേഷവും പട്ടികയില്‍ ഇടം കിട്ടാത്തവരാണ്‌ വാർഡ്‌ അംഗങ്ങളുമായി വാക്കുതർക്കമുണ്ടാക്കുന്നത്‌. യു.ഡി.എഫ്‌ ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ ഇടത്‌ അംഗങ്ങള്‍ പഞ്ചായത്തിനെ കുറ്റപ്പെടുത്തി തടിയൂരുമ്പോള്‍ യു.ഡി.എഫ്‌ അംഗങ്ങള്‍ സംസ്ഥാന സർക്കാറി​െൻറ ലൈഫ്‌ ഭവനപദ്ധതി മാനദണ്ഡങ്ങളിലെ അപാകതകളും പട്ടിക തയാറാക്കിയതിലെ അവ്യക്‌തയും ചൂണ്ടിക്കാണിക്കുകയാണ്‌. പഞ്ചായത്ത്‌ തലത്തില്‍ മുഴുവന്‍ വാർഡുകളിലും വാർഡുതല സമിതിയും കർമ സമിതിയും ഗ്രാമസഭയും കൂടി അർഹരായ ഗുണഭോക്‌താക്കളെ െതരഞ്ഞെടുക്കുന്ന രീതി സ്വീകരിച്ച് അർഹരായ മുഴുവന്‍ ഭവനരഹിതർക്കും പട്ടികയിൽ ഇടം നൽകണമെന്ന് പാണ്ടിക്കാട്‌ ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി. മജീദ്‌ മാസ്‌റ്റർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.