കച്ചവട സ്ഥാപനത്തിലെ ഉൽപന്നങ്ങൾ ഒഴുകിപ്പോയി

പുലാമന്തോൾ: കനത്ത മഴയിൽ കച്ചവട സാധനങ്ങൾ ഒഴുകിപ്പോയി. ചെമ്മലശ്ശേരി പാടം ഭാഗത്ത് വൃക്ഷത്തൈകളുടെയും മറ്റും കച്ചവടം ചെയ്യുന്ന എ.കെ. മോയി​െൻറ കച്ചവടത്തിനായി കൊണ്ടുവന്ന ഉൽപന്നങ്ങളാണ് മഴവെള്ളത്തിൽ ഒഴുകിപ്പോയത്. ശനിയാഴ്ച രാത്രി മഴ ശക്തമായി പെയ്തതോടെ ചെമ്മലശ്ശേരി പാടം ഭാഗത്ത് റോഡും തോടും പാടവും നിറഞ്ഞു കവിഞ്ഞിരുന്നു. 50,000 രൂപയുടെ തൈകളും മറ്റും ഉണ്ടായിരുന്നതായി സ്ഥാപനമുടമ പറഞ്ഞു. പുലാമന്തോൾ-കൊളത്തൂർ റൂട്ടിലെ ചെമ്മലശ്ശേരി പാടം ഭാഗത്ത് റോഡ് താഴ്ന്ന നിലയിലായതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിയെത്തുന്നത് നിത്യസംഭവമാണ്. ചെമ്മലശ്ശേരി പാടം ഭാഗത്ത് വെള്ളം കയറി റോഡും തോടും പാടവും ഒന്നായപ്പോൾ ഉൽപന്നങ്ങൾ ഒഴുകിപ്പോയ കച്ചവട സ്ഥാപനത്തിൽ ആളുകൾ കൂടിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.