ലാ​ഹോ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​: നവാസ്​ ശരീഫി​െൻറ പത്​നിക്ക്​ ജയം

ലാഹോർ ഉപതെരഞ്ഞെടുപ്പ്: നവാസ് ശരീഫി​െൻറ പത്നിക്ക് ജയം ലാഹോർ: സുപ്രീംകോടതി അയോഗ്യത കൽപിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ച ലാഹോർ എൻ120 മണ്ഡലത്തിൽനിന്ന് അദ്ദേഹത്തി​െൻറ പത്നി കുൽസൂം നവാസ് ജയിച്ചു. തുല്യശക്തികളുടെ പോരാട്ടം കണ്ട കടുത്ത അങ്കത്തിൽ കുൽസൂം 59,413 വോട്ട് നേടിയപ്പോൾ ഇംറാൻ ഖാൻ നേതൃത്വം നൽകുന്ന തഹ്രീകെ ഇൻസാഫ് സ്ഥാനാർഥി ഡോ. യാസ്മിൻ റാശിദ് 46,145 വോട്ടുകൾ നേടി. 2013ൽ നവാസ് ശരീഫിനെതിരെ ഡോ. യാസ്മിൻ 40,000 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച വോെട്ടടുപ്പ് അഞ്ചു മണിയോടെ അവസാനിച്ചു. 34 ശതമാനമായിരുന്നു പോളിങ്. അർബുദ ചികിത്സക്കായി ലണ്ടനിലുള്ള കുൽസൂമിനുവേണ്ടി പ്രചാരണ രംഗത്ത് തിളങ്ങിനിന്നത് നവാസ് ശരീഫി​െൻറ മകൾ മറിയം നവാസായിരുന്നു. അഴിമതിക്കേസിൽ നവാസ് ശരീഫ് രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാർലമ​െൻറ് സീറ്റിലേക്ക് 44 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മൂന്നുലക്ഷത്തിൽപരം വോട്ടർമാർക്ക് 220 പോളിങ് സ്റ്റേഷനുകൾ ഒരുക്കി. ചരിത്രത്തിലാദ്യമായി ബയോമെട്രിക് സംവിധാനവും വോെട്ടടുപ്പിന് ഉപയോഗിച്ചിരുന്നു. 39 പോളിങ് സ്റ്റേഷനുകളിലായി 100 ബയോമെട്രിക് സംവിധാനമാണ് ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.