'വിജിലൻസ് അന്വേഷണത്തിെൻറ പേരിൽ റോഡ് നവീകരണം നടത്താത്തത് വെല്ലുവിളി'

പട്ടാമ്പി: നിർമാണത്തിലെ അപാകതയെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണ പേരിൽ റോഡ് നവീകരണം നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഒമ്പത് കോടിയിലേറെ രൂപ ചെലവിട്ട് നവീകരിച്ച പട്ടാമ്പി--പുലാമന്തോൾ റോഡ് ഒരു വർഷത്തിനുള്ളിൽ തകർന്നത് പ്രവൃത്തിയിലെ അഴിമതികൊണ്ടാണ്. ഭരണകക്ഷി എം.എൽ.എ ഉണ്ടായിട്ടും അന്വേഷണം നീണ്ടുപോകുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം ക്രമക്കേടുകൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ അഴിമതി നടത്തിയവരെ ശിക്ഷിക്കണമെന്നും പൊതുമരാമത്ത് പ്രവൃത്തികൾ സുതാര്യവും സാമൂഹിക ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും വെൽഫെയർ പാർട്ടി നേതാക്കളായ എം.എ. മൊയ്തീൻകുട്ടി, മുജീബ് റഹ്മാൻ വല്ലപ്പുഴ, ടി.പി. അലി, കെ.പി. ഹമീദ്, കെ.ടി. സദക്കത്തുല്ല, വി. സെയ്ഫുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 30ന് പൊതുമരാമത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.