നവരാത്രി ആഘോഷം

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ നവരാത്രിയാഘോഷം 28, 29, 30 തീതികളിൽ നടക്കും. 28ന് വൈകീട്ടാണ് പൂജവെപ്പ്. തുടർന്ന് ദീപാരാധനക്കു ശേഷം സംഗീതാർച്ചന നടക്കും. 29ന് കാലത്ത് ഒമ്പത് മുതൽ അങ്ങാടിപ്പുറം ശ്രീദേവിയുടെ നേതൃത്വത്തിൽ സംഗീതാർച്ചന. 30ന് കാലത്ത് എട്ട് മുതൽ വിദ്യാരംഭം നടക്കും. വൈകിട്ട് ദീപാരാധനക്കു ശേഷം ജിജോ മനോഹർ സംഘം നയിക്കുന്ന ഭക്തിഗാന മഞ്ജരി അരങ്ങേറും. സംഗീത നൃത്താർച്ചനകളിലും വിദ്യാരംഭത്തിലും പങ്കെടുക്കുന്നവർ നേരത്തെ ബുക്ക് ചെയ്യണം. ഫോൺ: 0494 2603747. വാർത്ത വായന മത്സരം താനൂർ: താനൂർ സബ് ജില്ല സാമൂഹിക ശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ ബി.ആർ.സി.യിൽ വാർത്ത വായന മത്സരം സംഘടിപ്പിച്ചു. കെ.ടി. തൻവീറ (എസ്.എം.എം.എച്ച്.എസ്.എസ് രായിരിമംഗലം) ഒന്നാം സ്ഥാനം നേടി. എൻ. നിഹാല മോൾ (ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ), മുഹമ്മദ് ഷഫീഖ് (ജി.എച്ച്.എസ്.എസ് നിറമരുതൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എ.ഇ.ഒ വി.സി. ഗോപാലകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. സബ് ജില്ല സെക്രട്ടറി അനിൽകുമാർ, സവിത, പുഷ്പലത, ഷാരോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.