'മലയാളത്തിളക്കം' സമാപിച്ചു

ആനക്കര: തൃത്താല ബി.ആർ.സിയിലെ റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിൽ കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'മലയാളത്തിളക്കം' പരിപാടി സമാപിച്ചു. യു.പി ക്ലാസുകളിൽ എഴുത്തിലും വായനയിലും എല്ലാ കുട്ടികളും മുന്നോക്കക്കാരായി മാറി എന്ന വിജയപ്രഖ്യാപനത്തോടെ സമാപനം. വിജയ പ്രഖ്യാപനം കപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം ഗീതാജയന്തി നിർവഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് പ്രമീള അധ്യക്ഷത വഹിച്ചു. ബി.ആർ.സി റിസോഴ്സ് അധ്യാപകരായ രാജൻ, സുമ എന്നിവർ പദ്ധതി വിശദീകരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപിക ഇൻചാർജ് എ.വി. സിന്ധു, എം. സുധാദേവി, ടി.പി. ബീന എന്നിവർ സംബന്ധിച്ചു. ചിത്രം (മലയാള തിളക്കം )കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'മലയാളത്തിളക്കം' പരിപാടിയിൽ ബി.ആർ.സി പരിശീലകൻ രാജൻ ക്ലാസെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.