ഡ്രൈവിങ്​ ടെസ്​റ്റിനെത്തുന്നവർക്ക് മോട്ടോർ വാഹന വകുപ്പിെൻറ സ്‌പെഷൽ ക്ലാസ്

തിരൂരങ്ങാടി: ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർക്ക് തത്സമയ ക്ലാസൊരുക്കി മോട്ടോർവാഹന വകുപ്പ്. തിരൂരങ്ങാടി സബ് ആർ.ടി. ഓഫിസിന് കീഴിൽ എം.വി.ഐമാരാണ് ദേശീയപാതയിൽ പൂക്കിപ്പറമ്പ് കണ്ടംചിറ മൈതാനത്ത് ക്ലാസ് നടത്തുന്നത്. ലേണിങ് ടെസ്റ്റ് എഴുതുവാൻ എത്തുന്നവർക്ക് നിലവിൽ സിവിൽ സ്റ്റേഷനിൽ ദിവസവും ക്ലാസ് നൽകുന്നുണ്ട്. ഇതിനു പുറമെയാണ് ടെസ്റ്റിന് മുമ്പ് രാവിലെ എട്ട് മുതൽ 8.30 വരെയുള്ള ക്ലാസ് നൽകുന്നത്. മെച്ചപ്പെട്ട ഡ്രൈവിങ്, സിഗ്നലുകളുടെ ഉപയോഗം, അപകടം കുറക്കുക, സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കേണ്ടതി​െൻറ ആവശ്യകത എന്നിവയെ കുറിച്ചാണ് ബോധവൽക്കരിക്കുന്നത്. എം.വി.ഐമാരായ സി.കെ. അജിൽകുമാർ, വി. അനുമോദ് കുമാർ, എ.എം.വി.ഐമാരായ ചാലിൽ അബ്ദുൽ കരീം, പി.സി. അരുൺകുമാർ, എം.വി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.