രണ്ടായിരത്തോളം ടിഷ്യുകൾച്ചർ വാഴത്തൈകൾ കൈമാറി എം.ഇ.എസ് അധ്യാപകസംഗമം

തിരൂർ: എം.ഇ.എസ് എജുക്കേഷൻ ബോർഡിന് കീഴിലെ സി.ബി.എസ്.ഇ അധ്യാപകരുടെ സംസ്ഥാന സംഗമത്തിൽ രണ്ടായിരത്തോളം ടിഷ്യുകൾച്ചർ വാഴത്തൈകളും വിത്തടങ്ങിയ കടലാസ് പേനകളും കൈമാറി. പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതി സംരക്ഷിക്കുക എന്ന സന്ദേശത്തോടെ 'ചില്ലാക്സ് -2017' പേരിൽ തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ഒരുക്കിയ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. എജുക്കേഷൻ ബോർഡ് ചെയർമാൻ ഇ.പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വർഷങ്ങളായി എം.ഇ.എസ് സി.ബി.എസ്.ഇ സ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്നവരെയും ആദരിച്ചു. ഐ.പി.ഇ.ആർ.ടി ഡയറക്ടർ ഡോ. പി.പി. സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ അധ്യാപക ശാക്തീകരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ജെയ്മോൻ മലേക്കുടി, വി. മൊയ്തുട്ടി, എൻ. അബ്ദുൽ ജബ്ബാർ, എ. മൊയ്തീൻകുട്ടി, കെ. അബ്ദുൽ ഖാദർ ഷരീഫ്, കെ.എം.ഡി. മുഹമ്മദ്, കെ. ഉണ്ണീൻകുട്ടി, വി.പി. അബ്ദുറഹ്മാൻ, സി. ചേക്കു ഹാജി, കെ.കെ. സഹീർ, കെ. മുഹമ്മദ് ഷാഫി, ബി. റഹ്മാൻ, വി.കെ.എം. ബഷീർ, ഡോ. മുജീബ് റഹ്മാൻ, പ്രഫ. എ.എം.പി. ഹംസ, എം.ടി.എം. അഷ്റഫ്, ടി.വി. അലി, കെ. അബ്ദുൽ ജലീൽ, ടി. മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി. photo: tir mg1 തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ സംസ്ഥാനതല അധ്യാപക സംഗമം എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.