ഷൊർണൂർ റെയിൽവേ സ്​റ്റേഷനിലേക്കുള്ള പ്രധാന കവാടം അടച്ചു

വലഞ്ഞത് യാത്രക്കാരും തൊഴിലാളികളും ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന കവാടം അധികൃതർ അടച്ചു. വിവിധ പ്ലാറ്റ്ഫോമുകളിൽ ട്രെയിനിറങ്ങി പുറത്തേക്ക് കടക്കാനും പുറമെ നിന്ന് സ്റ്റേഷനകത്തേക്ക് പ്രവേശിക്കാനുമുള്ള എളുപ്പമാർഗം കൂടിയാണിത്. സ്റ്റേഷനിലെ ഓട്ടോ-ടാക്സി പാർക്കിങ് സ്ഥലത്ത് കൂടിയുള്ള ഈ വഴി അടച്ചതോടെ യാത്രക്കാരും തൊഴിലാളികളും ഒരുപോലെ വലഞ്ഞു. ലക്ഷങ്ങൾ ചെലവിട്ട് സ്റ്റേഷനിലെ ഫൂട്ഓവർ ബ്രിഡ്ജിൽനിന്ന് വാഹനങ്ങളുടെ പാർക്കിങ് ഏരിയയിലേക്ക് ആധുനിക രീതിയിൽ നടപ്പാത നിർമിച്ചിട്ട് അധികം വർഷങ്ങളായിട്ടില്ല. ദീർഘദൂര ട്രെയിനിറങ്ങി വരുന്നവർക്കും നേരത്തേ ടിക്കറ്റെടുത്ത് പോകുന്നവർക്കും ട്രെയിനി​െൻറ സമയത്ത് മാത്രം സ്റ്റേഷനിലെത്തുന്ന സീസൺ ടിക്കറ്റ് യാത്രക്കാർക്കും ഈ വഴി ഏറെ ഉപകാരപ്രദമാണ്. ടിക്കറ്റ് കൗണ്ടറിലേക്കും ഇൻഫർമേഷൻ സ​െൻററിലേക്കും ഇറങ്ങുന്ന വഴി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് ഏറെ തിരക്കുണ്ടാക്കുന്നുണ്ട്‌. ഫൂട്ഓവർ ബ്രിഡ്ജി​െൻറ മുകളിൽനിന്ന് കുട്ടികളും വയസ്സായവരും ലഗേജുമായി നിറയെ പടികളിറങ്ങി താഴെ വരുമ്പോൾ മാത്രമാണ് വഴിയടച്ച വിവരം അറിയുന്നത്. ഇതിനാൽ ഈ പടികളെല്ലാം ഭാരമുള്ള ലഗേജും മറ്റുമായി തിരിച്ച് കയറേണ്ടി വരുന്നു. പിന്നീട് കൂടുതൽ പടികൾ തിരിച്ചിറങ്ങി ഏറെ വളഞ്ഞ് മാത്രമേ പാർക്കിങ് ഏരിയയിലോ ബസ് സ്റ്റോപ്പിലോ എത്താനാവൂ. സുരക്ഷ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രധാനവഴി അടച്ചതെന്നറിയുന്നു. എന്നാൽ, അനധികൃതമായി സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന മോഷ്ടാക്കൾക്കും മറ്റും ഒരു തടസ്സവും കൂടാതെ പിറകുവശത്ത് കൂടെ അകത്ത് കയറാം. ഇതിലൂടെ റോഡ് സൗകര്യവുമുണ്ട്. 4,000 രൂപ വാർഷിക ഫീസ് നൽകിയാണ് ടാക്സികൾ ഇവിടെ പാർക്ക് ചെയ്യുന്നത്. വഴിയടച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകീട്ട് വരെ ഒരു ഓട്ടവും ലഭിക്കാത്തവരാണ് ഭൂരിഭാഗവും. കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ടാക്സി െതാഴിലാളികൾ ഹൈകോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചതാണ് പ്രശ്നത്തിനിടയാക്കിയതെന്നും ഇവർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.