വാഫി വഫിയ്യ കലോത്സവം: സോണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

കാളികാവ്: 10ാമത് സംസ്ഥാന വാഫി കലോത്സവത്തി​െൻറ രണ്ടാം ഘട്ടമായ സ്‌റ്റേജ് ഇനങ്ങളുടെ പ്രിലിമിനറി റൗണ്ടിന് കാടാമ്പുഴ ഗ്രേയ്‌സ് വാലി വാഫി കോളജില്‍ ഞായറാഴ്ച തുടക്കമാകും. മൂന്ന് സോണുകളില്‍ ബി സോണ്‍ മത്സരങ്ങളാണ് ആദ്യം നടക്കുക. മറ്റു വാഫി സ്ഥാപനങ്ങളില്‍ നിന്നുള്ള മത്സരാർഥികള്‍ 20, 24 തീയതികളില്‍ യഥാക്രമം ദാറുത്തഖ്‌വ പാലപ്പിള്ളി, എം.ഐ.സി അത്താണിക്കല്‍ എന്നീ സ്ഥപനങ്ങളില്‍ നടക്കുന്ന എ, സി സോണ്‍ മത്സരങ്ങളില്‍ മാറ്റുരക്കും. സംസ്ഥാന വഫിയ്യ കലോത്സവത്തി​െൻറ ഭാഗമായുള്ള സോണ്‍ മത്സരങ്ങള്‍ 17, 21, 24 തീയതികളില്‍ ഇസ്സത്തുല്‍ ഇസ്‌ലാം അത്താഴക്കുന്ന്, അല്‍ഗൈസ് വളാഞ്ചേരി, എം.ഐ.സി കൈപ്പമംഗലം എന്നീ സ്ഥാപനങ്ങളില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.