യു.ഡി.എഫ്​ സ്ഥാനാർഥി പ്രഖ്യാപനം 20ന്​ ^കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം 20ന് -കുഞ്ഞാലിക്കുട്ടി മലപ്പുറം: വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ സെപ്റ്റംബർ 20ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഹൈദരലി ശിഹാബ് തങ്ങളുടെ തിരക്ക് മൂലമാണ് പ്രഖ്യാപനം വൈകുന്നത്. പാണക്കാട്ട് പാർലമ​െൻററി യോഗം ചേർന്ന് ബുധനാഴ്ച രാവിലെ പ്രഖ്യാപനം നടത്തും. എം.എസ്.എഫ് നേതാവി​െൻറ ഫേസ്ബുക്ക് പോസ്റ്റ് അത്ര ഗൗരവമായി കാണേണ്ട. ശാസന എന്ന നിലയിൽ സംഘടന നടപടിയുണ്ടായിട്ടുണ്ട്. വേങ്ങരയിൽ യു.ഡി.എഫി​െൻറ വിജയം ഉറപ്പുള്ളതിനാലാകും ഫലം ഭരണത്തി​െൻറ വിലയിരുത്തലാവില്ലെന്ന് കോടിയേരി പറഞ്ഞത്. യു.ഡി.എഫിലേക്ക് തിരിച്ചുവരണമോയെന്ന് തീരുമാനിക്കേണ്ടത് കെ.എം. മാണിയാണ്. വേങ്ങരയിൽ മാണി പിന്തുണച്ചാൽ സ്വാഗതം ചെയ്യും -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.