നിലമ്പൂരി‍െന ദുഃഖക്കയത്തിലാക്കി ഫിറോസി‍െൻറ വേർപാട്

നിലമ്പൂര്‍: ടൗണിലും പരിസരങ്ങളിലും സൗമ്യനായി എപ്പോഴു ചിരിച്ചുകൊണ്ടു കാണാറുള്ള ഫിറോസി‍​െൻറ മുഖം നിലമ്പൂര്‍ക്കാര്‍ക്ക് ഇനി ഓര്‍മയിൽ മാത്രം. ഫിറോസി‍​െൻറ അകാല മരണ വിവരം അറിഞ്ഞ പ്രദേശവാസികൾ ഏറെ സങ്കടത്തിലാണ്. ഹോട്ടൽ ജോലിക്ക് പോവുന്നതിനിടെ 11ന് പുലര്‍ച്ചെ നിലമ്പൂര്‍ ജനതപ്പടിക്കും കീര്‍ത്തിപ്പടിക്കും ഇടയില്‍ കെ.എൻ.ജി റോഡിലാണ് ഫിറോസിനെ അജ്ഞാതവാഹനം ഇടിച്ചത്. വാഹനം നിർത്താതെ പോയി. സാരമായി പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന ഫിറോസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പെരിന്തല്‍മണ്ണ സ്വകാര‍്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ ശനിയാഴ്ച വൈകീട്ട് 5.15ഓടെയാണ് മരണം. തലക്കും കൈകാലുകള്‍ക്കും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റ ഫിറോസ് ഇത്രയും ദിവസം വ​െൻറിലേറ്ററിലായിരുന്നു. കേൾവികുറവുള്ള ഫിറോസ് വലിപ്പചെറുപ്പമില്ലാതെ നിലമ്പൂർകാരുടെ മുഴുവൻ കൂട്ടുകാരനായിരുന്നു. പി.വി. വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, മുൻ മന്ത്രി ആര‍്യാടൻ മുഹമ്മദ് എന്നിവരുമായും അടുപ്പമുണ്ടായിരുന്നു. ടൗണിലെ ഓട്ടോ-ടാക്സി ജീവനക്കാരോടൊപ്പവും ഫിറോസിനെ എപ്പോഴും കാണാമായിരുന്നു. പ്രകടനങ്ങളും പൊതുപരിപാടികളുമുണ്ടാവുേമ്പാൾ ഗതാഗത നിയന്ത്രണത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ ഈ ചെറുപ്പക്കാരൻ രംഗത്തുണ്ടാവാറുണ്ട്. ഇടിച്ചതെന്ന് കരുതുന്ന ഗുഡ്‌സ് വാഹനത്തിനായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം നിലമ്പൂർ ആർ.ആർ.സി ക്ലബിൽ പൊതുദർശനത്തിന് വെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.